എള്ളരിഞ്ഞി കലി ക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന എള്ളരിഞ്ഞി ഗ്രാമോത്സവം 2023 ഉദ്ഘാടനം നിർവഹിച്ചു. സുപ്രസിദ്ധ മലയാള സിനിമ ഗാന സംവിധായകനും, സംഗീതജ്ഞനുമായ വിദ്യാധരൻ മാസ്റ്റർ ഭദ്രദീപം തെളിയിച്ച് ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ പ്രശാന്തൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ പി പി ചന്ദ്രംഗദൻ മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പ്രജിത്ത് ടി സി സ്വാഗതവും, ശിശിര ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കണ്ണൂർ അധീനയുടെ നാട്ടുമൊഴി എന്ന നാടൻപാട്ട് അരങ്ങേറി,
10 ദിവസം നീണ്ടുനിൽക്കുന്ന ഗ്രാമോത്സവം ഈ മാസം പതിനേഴാം തീയതി സമാപിക്കും. പാർലമെന്റ് അംഗം പി സന്തോഷ് കുമാർ, സജീവ് ജോസഫ് എംഎൽഎ, സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ, ശ്രീകണ്ഠാപുരം മുൻസിപ്പൽ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീ നാരായണൻ കാവുമ്പായി, സർക്കിൾ ഇൻസ്പെക്ടർ രാജേഷ് മാരങ്കലത്ത്, സംഗീതജ്ഞൻ ഉണ്ണികൃഷ്ണൻ പയ്യാവൂർ, എഴുത്തുകാരനും റിട്ടയേഡ് ആകാശവാണി ഡയറക്ടറുമായ ബാലകൃഷ്ണൻ കൊയ്യാൽ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ ശിവദാസൻ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 80ലധികം വ്യക്തികളെ ചടങ്ങിൽ ആദരിക്കും. കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്ന നാടൻ കളിയുടെ പുനരാവിഷ്കരണത്തിനായി കുട്ടികൾക്കായി ഒരു ക്യാമ്പ് സംഘടിപ്പിക്കും. ഗിന്നസ് വേൾഡ് റെക്കോർഡർ ആൽവിൻ അവതരിപ്പിക്കുന്ന മാജിക് ഷോ, കണ്ണൂർ സംഘകലയുടെ വിൽക്കലാ മേള കതിവന്നൂർ വീരൻ, ഗാനനിശ, നൃത്ത സന്ധ്യ, വെള്ളരിഞ്ഞു പൗരാവലിയുടെ നാടകം തച്ചോളി വീട്ടിൽ അഗ്നിപുത്രി, പയ്യന്നൂർ എസ് എസ് ഓർക്കാസ്ട്രയുടെ ഗാനമേള തുടങ്ങിയ പ്രോഗ്രാമുകളും ഉണ്ടായിരിക്കും.
എസ് കെ കുഞ്ഞിരാമൻ നായനാർ, പി പി ചന്ദ്രംഗത്തിന് മാസ്റ്റർ, കെ പി ഗംഗാധരൻ, ഈ കെ ഭാസ്കരൻ നമ്പ്യാർ എന്നിവർ രക്ഷാധികാരികളായും, കെ വി പ്രശാന്തൻ മാസ്റ്റർ ചെയർമാനായും, ജനറൽ കൺവീനറായും 80 പേരടങ്ങുന്ന സ്വാഗതസംഘം പരിപാടിയുടെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്.