ഈ മാസം 23 മുതല്‍ 25 വരെ ട്രെയിന്‍ സര്‍വീസില്‍ മാറ്റം. 23നും 24നും മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈ-തിരുവനന്തപുരം ഡെയ്ലി മെയില്‍ കൊച്ചുവേളി വരെ മാത്രമേ സര്‍വീസ് നടത്തൂ. 24ന് മധുരൈ -തിരുവനന്തപുരം അമൃത എക്സ്പ്രസ് കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ശബരി എക്സ്പ്രസ് ഞായറാഴ്ച കൊച്ചുവേളിയില്‍ സര്‍വീസ് നിര്‍ത്തും.