മലയാളികളുടെ ഇഷ്ട നടിയാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 26 ലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. യൂട്യൂബര്‍ എന്ന നിലയിലും താരത്തിന് നിരവധി ആരാധകരുണ്ട്. അഹാന പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.
ഇപ്പോഴിതാ അഹാനയുടെ പുതിയ ചിത്രമായ 'അടി'യുടെ പ്രമോഷന് പങ്കെടുത്ത താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഹാന തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കറുപ്പ് നിറത്തിലുള്ള സല്‍വാറിലാണ് താരം തിളങ്ങിയത്. ഈ സല്വാറിനൊരു പ്രത്യേകതയുമുണ്ട്. ഇത് അഹാനയുടെ അമ്മയുടെ ചുരിദാറാണ്. അതായത് 25 വർഷം പഴക്കമുള്ള ചുരിദാര്‍ ധരിച്ചാണ് അഹാന പ്രൊമോഷന് എത്തിയത്. കറുപ്പ് നിറമുള്ള അയഞ്ഞ ചുരിദാർ അഹാന ചെറിയ മോഡിഫിക്കേഷനുകൾ നടത്തിയാണ് ധരിച്ചത്.
ഗോൾഡൻ വർക്കുകളോട് കൂടിയുള്ള ഈ വസ്ത്രം അമ്മ സിന്ധു അണിയുമ്പോൾ അഹാനയ്ക്ക് അന്ന് രണ്ടു വയസാണ്. ആ ചിത്രവും ചേർത്താണ് അഹാന പോസ്റ്റ് ചെയ്തിട്ടുള്ളത്. മസ്ക്കറ്റിൽ നിന്നും വാങ്ങിയ ഈ വസ്ത്രം ഒരു പാകിസ്താനി തയ്യൽക്കാരനാണ് തുന്നിയത് എന്നും അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചിത്രത്തില്‍ അഹാനയുടെ അമ്മ സിന്ധുവും അതേ സല്‍വാര്‍ ധരിച്ചു നില്ക്കുന്നതു കാണാം.