തളിപ്പറമ്പ് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 3- വാർഡായ പുഴകുളങ്ങരയിലെ പൊതു കുളം നവീകരണ പ്രവൃത്തിയുടെ ഉത്ഘാടനം നടന്നു.നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് കൗൺസിലർ സി സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഒ സുഭാഗ്യം, മുനിസിപ്പൽ എഞ്ചിനീയർ വിമൽ കുമാർ , ഓവർസിയർ സുമിത ,കെ വി രവി തുടങ്ങിയവർ സംസാരിച്ചു.