ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷതാ മൂർത്തിയുടെ ആസ്തി മൂല്യത്തിൽ ഒറ്റദിവസം കൊണ്ട് 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്. 61 ദശലക്ഷം ഡോളറിന്റെ മൂല്യം ഇടിഞ്ഞു
ഇൻഫോസിസിൻറെ വളർച്ച മുരടിച്ചു എന്ന തരത്തിൽ വന്ന റിപ്പോർട്ടാണ് ഓഹരി മൂല്യം കൂപ്പുകുത്താൻ കാരണം. ഇൻഫോസിസിൽ അക്ഷതയ്ക്ക് 0.94% ഓഹരിയാണ് ഉള്ളത്. 3.89 കോടി ഓഹരി വരും ഇത്. 450 മില്യൺ യൂറോ വിലമതിക്കുന്നതാണ് ഓഹരി മൂല്യം.
അക്ഷതാ മൂർത്തിയുടെ ഇൻഫോസിസ് ഓഹരി നേരത്തെ ബ്രിട്ടനിലും വിവാദമായിരുന്നു. ബ്രിട്ടനിൽ നികുതി അടയ്ക്കുന്നില്ല എന്നത് ഋഷി സുനകിന്റെ പ്രധാനമന്ത്രി സാധ്യതയെ ബാധിക്കും എന്ന നില വന്നിരുന്നു. ഇതോടെയാണ് ബ്രിട്ടനിലും നികുതി അടച്ചു തുടങ്ങിയത്.