ഡല്‍ഹി: കേരളത്തില്‍ വരാന്‍ സുരക്ഷാ ചെലവിനായി വന്‍തുക ഈടാക്കാനുള്ള കര്‍ണാടക പോലീസിന്റെ തീരുമാനത്തിനെതിരെ അബ്ദുന്നാസര്‍ മഅ്ദനി സുപ്രിംകോടതിയിയില്‍. സുരക്ഷാ ചെലവായി 60 ലക്ഷം രൂപ നല്കുന്നതില് ഇളവ് നല്‍കണമെന്നാണ് ആവശ്യം. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് മഅ്ദനിക്കു വേണ്ടി ഹാജരായത്. 20 അംഗ ടീമിനെയാണ് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇതിലും ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ പ്രത്യേക അപേക്ഷ നല്‍കാനും കര്‍ണാടക സര്‍ക്കാരിന് ഒരു പകര്‍പ്പ് നല്‍കാനും കോടതി നിര്‍ദേശിച്ചു.ഞലമറ അഹീെ
കര്‍ണാടകയുടേത് പക പോക്കലാണെന്ന് പി.ഡി.പി നേതാക്കള്‍ പറഞ്ഞു. മുന്‍പ് മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരുന്നതിനും വലിയ തുക ഈടാക്കിയിരുന്നു. അപ്പോഴും കോടതിയെ സമീപിച്ച് ഇളവ് നേടുകയായിരുന്നു.ഏപ്രില്‍ 20ന് കര്‍ണാടക പോലീസ് മഅ്ദനിയുടെ വീട്ടിലും അന്‍വാര്‍ശേരിയിലും പരിശോധന നടത്തിയിരുന്നു. മഅ്ദനി കേരളത്തിലേക്ക് വരുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണം സംബന്ധിച്ചായിരുന്നു പരിശോധന. കര്‍ണാടകയിലെ ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വാര്‍ശേരിയിലെത്തിയത്.