രാജ്യത്ത് കൊവിഡ് (Covid) ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 7,830 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സജീവമായ കേസുകളുടെ (Active Cases) എണ്ണം 40,000 കടന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സജീവ കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.65 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.83 ശതമാനവുമാണ്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, രാജ്യവ്യാപക വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു.