മലയാളികള്‍ വിഷു ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷുവിന്റെ പ്രത്യേക വേളയിൽ എല്ലാവർക്കും ആശംസകൾ. എല്ലാവർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു
ജീവിതത്തിൽ വിജയവും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആശംസാ കാർഡുകളും പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജീവിതത്തിൽ വിജയവും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആശംസാ കാർഡുകളും പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ മലയാളികൾക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകൾ നേരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. വിഷുക്കണിയും, വിഷു കൈനീട്ടവും എല്ലാം ചേർന്ന് ഗൃഹാതുരമായ ഓർമ്മകളാൽ സമ്പന്നമാണ് നമ്മുടെയെല്ലാം വിഷു ആഘോഷങ്ങൾ.പ്രതിസന്ധികളിൽ നിന്നും കരകയറാനുള്ള ഊർജവും പ്രതീക്ഷയും നൽകുന്നതാകട്ടെ, നിങ്ങൾക്ക് ഓരോരുത്തർക്കും ഇത്തവണത്തെ വിഷുവെന്ന് വി ഡി സതീശൻ കുറിച്ചു.
കാർഷിക കേരളമതിന്റെ വിളകളേയും സമൃദ്ധമായ വിളവെടുപ്പുകളേയുമാണ് കണി കാണുന്നത്. ഐശ്വര്യത്തേയും സമൃദ്ധിയേയും എല്ലാവരും ഒന്നുചേർന്ന് വരവേൽക്കുന്നുവെന്ന് സ്പീക്കർ എ എൻ ഷംസീർ കുറിച്ചു. സമഭാവനയും സ്നേഹവും സാഹോദര്യവും പുലരുമ്പോഴാണ് ഐശ്വര്യവും സമൃദ്ധിയും അർത്ഥപൂർണമാകുന്നത്. അത്തരത്തിൽ അർത്ഥപൂർണമായ വിഷു ആശംസിക്കുന്നുവെന്ന് സ്പീക്കർ ആശംസിച്ചു.