സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ സഹിതം വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ് എന്ന് പരസ്യം കണ്ടാൽ കയറി ക്ലിക്ക് ചെയ്യരുത്. ഇതിനു മറ്റൊരു തട്ടിപ്പിലേക്കാവാം നിങ്ങൾ ചെന്ന് വീഴുക. ഇത്തരമൊരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത് വ്യാജ പ്രചരണം ആണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ പൊലീസിൽ പരാതി നൽകും,’ മന്ത്രി പോസ്റ്റിൽ കുറിച്ചു.
അതേസമയം, കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ (KITE) സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ലാപ്ടോപ്പ് എത്തിക്കുന്ന പദ്ധതി നടന്നുവരികയാണ്. ഏറ്റവും ഒടുവിലായി 36,366 ലാപ്ടോപ്പുകളാണ് അത്തരത്തിൽ പദ്ധതിയുടെ ഭാഗമായത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcomvsivankutty%2Fposts%2Fpfbid0YG2SnHodeXDj26SwQQ6jiX73LE7Fugov59SyqHhNf8w59ZpfcVfKaB3wXu3VEfo7l&show_text=true&width=500