കേരള സര്‍ക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍ ടെക്സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എന്‍.ഐ.ഡി കളില്‍ നിന്ന് ടെക്സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്സ്, ഹാന്‍ഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍ ടെക്നോളജി, ഹാന്‍ഡ്ലൂം ടെക്നോളജി എന്നിവയില്‍ ഡിഗ്രി/ ഡിപ്ലോമ ലെവല്‍ കോഴ്സ് എന്നിവ വിജയിച്ചവർക്ക് അപേക്ഷിക്കാം . മൂന്ന് മുതൽ അഞ്ച് വർഷം വരെ ടെക്സ്റ്റൈല്‍ ഡിസൈനിംഗില്‍ പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം താല്‍ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തില്‍. അപേക്ഷകള്‍ തപാല്‍ വഴിയോ, നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്.ഇ-മെയില്‍ വഴിയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഏപ്രിൽ 19 വൈകീട്ട് 5 മണിവരെ. അപേക്ഷകള്‍ അയക്കുമ്പോള്‍ കവറിന് പുറത്ത് ‘ടെക്സ്റ്റൈല്‍
ഡിസൈനര്‍ക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. വിലാസം: എക്സിക്യൂട്ടീവ് ഡയരക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി- കണ്ണൂര്‍ പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍ -670007 .ഫോണ്‍ : 04972835390 ഇമെയിൽ: info@iihtkannur.ac.in ,വെബ്സൈറ്റ് : www.iihtkannur.ac.in