മക്കയിലെ ഗ്രാൻഡ് മോസ്ക്കിൽ നിറയെ പാറ്റകളെന്ന രീതിയിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദശലക്ഷകണക്കിന് പാറ്റകൾ വന്നതിനാൽ പ്രാർത്ഥന മുടങ്ങിയെന്ന തലക്കെട്ടിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്
എന്നാൽ ഈ ദൃശ്യങ്ങൾക്ക് നാല് വർഷത്തെ പഴക്കമുണ്ട്. ഇത് സംഭവിക്കുന്നത് 2023 ൽ അല്ല മറിച്ച് 2019 ലാണ്. പ്രചാരണത്തിന് പറയുന്നത് പോലെ പാറ്റയല്ല മറിച്ച് വെട്ടുക്കിളിയാണ് മസ്ജിദ് അൽ ഹറമിൽ കൂട്ടമായി വന്നത്.
തുടർന്ന് സൗദി സർക്കാർ എയറോസോൺ തളിച്ച് പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. 130 പേരടങ്ങുന്ന 22 സംഘങ്ങളായി തിരിഞ്ഞ് 111 എയറോസോൾ ഡിഫ്യൂസറുകൾ ഉപയോഗിച്ചാണ് അധികൃതർ വെട്ടുക്കിളികളെ നേരിട്ടത്.
പ്രചാരണത്തിൽ പറയുന്നത് പോലെ പ്രവാചകൻ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്നയിടത്തും പാറ്റശല്യമുണ്ടായിരുന്നില്ല. വെട്ടുകിളി കൂട്ടമായി എത്തിയത് മക്കയിലെ മസ്ജിത് അൽ ഹറമിലാണ്. പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്നത് മദീനയിലെ മസ്ജിദ്-അൽ-നബവിയിലാണ്.