മുംബൈ: മയക്കുമരുന്ന് കൈവശം വച്ചെന്ന കേസില്‍ ഷാര്‍ജയില്‍ അറസ്റ്റിലായ നടി ക്രിസന് പെരേര ജയില്‍മോചിതയായി. ക്രിസനെ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കും. കഴിഞ്ഞ ദിവസമാണ് നടി പുറത്തിറങ്ങിയത്. നടിയുടെ കൈവശമുണ്ടായിരുന്ന ട്രോഫിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യം ഷാര്‍ജയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഷാര്‍ജ ജയിലില്‍ നിന്ന് മോചിതയായതിന് ശേഷം വീഡിയോ കോളില്‍ ക്രിസന് കുടുംബത്തോട് സംസാരിക്കുന്ന വീഡിയോ ക്രിസന്റെ സഹോദരന് കെവിന് പെരേര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ‘ക്രിസാന്‍ സ്വതന്ത്രയാണ്! അടുത്ത 48 മണിക്കൂറിനുള്ളില്‍ അവള് ഇന്ത്യയിലെത്തും,’ കെവിന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അമ്മയും മറ്റ് കുടുംബാംഗങ്ങളും തന്നോട് സംസാരിക്കുമ്പോള്‍ താരം കരയുന്നതും വീഡിയോയില്‍ കാണാം.