ഹാസന്: കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാനായി ബിജെപി സ്ഥാനാര്‍ഥി നല്കിയ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു. ഹാസന് ബേലൂരിലെ ബിജെപി സ്ഥാനാര്‍ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എച്ച്.കെ സുരേഷ് നല്കിയ കുക്കറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് കേസെടുത്തു. ബേലൂര്‍ താലൂക്കിലെ സന്യാസിഹള്ളിയിലാണ് സംഭവം നടന്നത്. ശേഷമ്മയെന്നവരുടെ വീട്ടില്‍ അരി വേവിക്കുന്നതിനിടെ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് തഹസില്‍ദാര്‍ മമത സ്ഥലത്തെത്തി 40 കുക്കറുകള്‍ പിടിച്ചെടുത്തു. മഹാശിവരാത്രി, ഉഗാദി ആശംസകള്‍ നേര്‍ന്നുള്ള കവറിലാണ് കുക്കറുകള്‍ സമ്മാനിച്ചിരുന്നത്.