പ്രസവിച്ചയുടനെ ‘അമ്മ കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞു തിരികെ ജീവിതത്തിലേക്ക് .
കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടിളുടെ ആശുപത്രിയിൽ കുഞ്ഞു ചികിത്സായിലായിരുന്നു . ബുധനാഴ്ച കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യും . കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം ആണെന്ന് മറ്റു പ്രേശ്നനങ്ങൾ ഇല്ലന്നെയും ആശുപത്രി സൂപ്രണ്ട് കെ. പി ജയപ്രകാശ് അറിയിച്ചു .
കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ 1.3 കിലോ ആയിരുന്നു എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൂക്കം. ഇപ്പോള്‍ 1.43 കിലോ തൂക്കം ഉണ്ട് . കുഞ്ഞിനെ എത്തിച്ചത് മുതല്‍ പ്രത്യേക കരുതലാണ് നല്‍കിയത്. പ്രാഥമികമായി നല്‍കേണ്ട ചികിത്സകളെല്ലാം നല്കി. ഇപ്പോള്‍ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണ്.