പയ്യാമ്പലത്ത് അപകടങ്ങൾ ആവർത്തിക്കുന്നുതിരയിൽപ്പെട്ട രണ്ടുപേരെ രക്ഷിച്ചു
പയ്യാമ്പലത്ത് കുളിക്കാനിറങ്ങിയ രണ്ടുപേർ തിരയിൽപ്പെട്ട് മുങ്ങി. സമയോചിതമായ ഇടപെടലിലൂടെ ലൈഫ്ഗാർഡുകൾ ഇവരെ രക്ഷിച്ചു. ത്രിപുര സ്വദേശികളായ രാസ്തോ ജോയി റിയാങ് (22), ടി.ധർമേന്ദ്ര (20) എന്നിവരാണ് മുങ്ങിപ്പോയത്. സ്കൈപാലസ് ഹോട്ടൽ ജീവനക്കാരാണിവർ.
കടലിൽ കുളിക്കാനെത്തിയപ്പോൾ ഇവർ തിരയിൽപ്പെട്ട് അകന്നുപോകുന്നതായി കണ്ടത്. ലൈഫ് ഗാർഡുകളായ ടി.സനൂജ്, ഡേവിഡ് ജോൺസൻ, തീരദേശ പോലീസിലെ മുഹമ്മദ് ഫമീസ് എന്നിവർ രക്ഷാ ഉപകരണങ്ങളുമായി കുതിച്ചെത്തി യുവാക്കളെ രക്ഷിക്കുകയായിരുന്നു.
രണ്ടുദിവസം മുൻപാണ് പയ്യാമ്പലത്ത് കുളിക്കാനിറങ്ങിയ കുടക് സ്വദേശി സ്രുജൻ ശശികുമാർ (15) മുങ്ങിമരിച്ചത്.