പട്ടികവര്‍ഗ നൈപുണ്യ വികസനത്തിന്റെയും തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി വിവിധ കോഴ്സുകളില്‍ പരിശീലനത്തിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്സ്, യോഗ്യത എന്ന ക്രമത്തില്‍.
അഗ്രികള്‍ച്ചര്‍ സയന്‍സ് ട്രെയിനി – അഗ്രികള്‍ച്ചര്‍/ ഫോറസ്ട്രി/ ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയിലുള്ള ഡിഗ്രി അല്ലെങ്കില്‍ പിജി. വെറ്ററിനറി സയന്‍സ് ട്രെയിനി – വെറ്ററിനറി സയന്‍സിലുളള ഡിഗ്രി/ ബി വി എസ് സി/ ഡയറി ടെക്നോളജി. അക്കൗണ്ട്സ് ആന്റ് ഫിനാന്‍സ് ട്രെയിനി – ബി കോം, ബി ബി എം അല്ലെങ്കില്‍ അക്കൗണ്ടിങ് ഒരു വിഷയമായി ഫിനാന്‍സിലുള്ള എം ബി എ. മാര്‍ക്കറ്റിങ് ട്രെയിനി – ബി ബി എം അല്ലെങ്കില്‍ മാര്‍ക്കറ്റിങ്ങിലുള്ള എം ബി എ. എച്ച് ആര് ട്രെയിനി – എം ബി എ വിത്ത് എച്ച് ആര് സ്പെഷലൈസേഷന്. ഫുഡ് പ്രൊസസിങ് ആന്റ് വാല്യു അഡിഷന് ട്രെയിനി – ഫുഡ് പ്രൊസസിങ്ങ് അല്ലെങ്കില്‍ ഫുഡ് എഞ്ചിനീയറിങ്ങിലുള്ള ഡിഗ്രി. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ട്രെയിനി – ഡിപ്ലോമ ഇലക്ട്രിക്കല്‍. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ട്രെയിനി – ഡിപ്ലോമ മെക്കാനിക്കല്‍. സിവില്‍ എഞ്ചിനീയറിങ് ട്രെയിനി – ഡിപ്ലോമ സിവില്‍. ഇറിഗേഷന്‍ ആന്റ് വാട്ടര്‍ റിസോഴ്സ് മാനേജ്മെന്റ് ട്രെയിനി – ഡിപ്ലോമ/ ഡിഗ്രി ഇന്‍ ഇറിഗേഷന്‍. നിശ്ചിത യോഗ്യതയുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ജാതി തെളിയിക്കുന്നതിനുള്ള രേഖ, പാസ്പോര്‍ട്ട് സൈസിലുള്ള കളര്‍ ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ ഏപ്രില്‍ 29നകം മാനേജിങ് ഡയറക്ടര്‍, ആറളം ഫാം പി ഒ, ആറളം ഫാം, കണ്ണൂര്‍ 670673 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കവറിനു പുറത്ത് ഏത് കോഴ്സിനുള്ള അപേക്ഷയാണെന്ന് രേഖപ്പെടുത്തണം. ഫോണ്‍: 9495182207/ 8075179932. ഇ മെയില്‍: aralamfarm2010@gmail.com.