ചില വാർത്തകൾ നമുക്ക് കൗതുകമാണ്. ഇങ്ങനെയൊക്കെ ഈ ലോകത്ത് സംഭവിക്കുന്നുണ്ടോ എന്ന് നമുക്ക് അതിശയം തോന്നിയേക്കാം. അങ്ങനെയൊരു സംഭവത്തെ കുറിച്ചാണ് പറയുന്നത്. തായ്വാൻ മെട്രോ സ്റ്റേഷന്റെ സ്റ്റേഷൻ മാസ്റ്ററായി നിയമിതനായ മിക്കാൻ പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.
കയോസിയുങ് മെട്രോയുടെ 15-ാം വർഷം സർവീസ് ആഘോഷിക്കുന്നതിനാണ് ഈ പ്രത്യേക നിയമനം. മിക്കാൻ ഇതിനകം യൂട്യൂബിൽ ഒരു സെലിബ്രിറ്റിയാണ് കൂടാതെ ഇൻസ്റ്റാഗ്രാമിൽ 54k ഫോളോവേഴ്സുമുണ്ട്. സിയോടോ ഷുഗർ റിഫൈനറി മെട്രോ സ്റ്റേഷനിലെ ഓണററി സ്റ്റേഷൻ മാസ്റ്ററാണ് ജിഞ്ചർ ടാബി ക്യാറ്റ്.
മിക്കാന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ മെട്രോ സ്റ്റേഷനിലെ ദൈനംദിന സാഹസികതകളിൽ നിന്നുള്ള വിവരങ്ങൾ പതിവായി പങ്കിടുന്നുണ്ട്. മെട്രോ സർവീസുകളെ വീക്ഷിക്കുന്ന ‘സ്റ്റേഷൻ മിയോസ്റ്ററിന്റെ’ ഈ മനോഹര വീഡിയോ കാണാതെ പോകരുത് എന്ന അടികുറിപ്പോടെ ഈ പൂച്ച മാസ്റ്ററുടെ വീഡിയോ പ്രചരിക്കുകയാണ്. വളരെ പെട്ടെന്നാണ് മിക്കാൻ പൂച്ച താരമായത്.