മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നായകളും പൂച്ചകളും ഒക്കെ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും കൂടെപ്പിറപ്പുകളെ പോലെയോ മക്കളെ പോലെയോ ആണ് വളർത്തു മൃഗങ്ങളെ മനുഷ്യർ പരിപാലിക്കുന്നത്. മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഗാഢമായ സൗഹൃദവും പലപ്പോഴും ഉടലെടുക്കാറുണ്ട്.
എന്നാൽ, അങ്ങേയറ്റം ആത്മബന്ധം പുലർത്തുന്നതിനാൽ അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ താങ്ങാനാകാത്ത ദുഖവും ഉണ്ടാകും. അതിനാൽ അവയെ നോക്കി പരിപാലിക്കേണ്ടത് വലിയ ഉത്തരവാദിത്തമാണ്. കാരണം, വളർത്തുമൃഗങ്ങൾ ചിലപ്പോൾ ജീവന് പോലും ഭീഷണിയായേക്കാവുന്ന സാഹചര്യങ്ങളിൽ കുടുങ്ങാറുണ്ട്. ഇപ്പോഴിതാ, കളിക്കിടെ അബദ്ധത്തിൽ കളിപ്പാട്ടം വിഴുങ്ങിയ ഒരു നായയാണ് ശ്രദ്ധനേടുന്നത്.