മകന്റെയും മരുമകളുടെയും പീഡനം സഹിക്കാനാവാതെ ആത്മഹത്യാ ചെയ്യാൻ ആർഡിയോയുടെ അനുമതി തേടി വൃദ്ധ ദമ്പതികൾ. ഗതാഗത വകുപ്പിൽ നിന്നും വിരമിച്ച ചന്ദ്രശേഖരനും ഭാര്യയുമാണ് തഞ്ചാവൂർ ആർഡിയോക്കു മുന്നിൽ അപേക്ഷയുമായി എത്തിയത് .
പക്ഷാഘാതം പിടിപെട്ട ചന്ദ്രശേഖരൻ പെൻഷൻ തുകകൊണ്ടാണ് ജീവിക്കുന്നത് . എന്നാൽ സ്വത്തു സ്വന്തമാക്കാൻ മകൻ മാതാപിതാക്കളെ മർദ്ദിക്കുകയാണെന്നാണ് പരാതി. കഴിഞ്ഞ മാസത്തിൽ മാതാപിതാക്കളെയും സഹോദരിയെയും വീടിനു പുറത്താക്കിയ മകൻ സ്വത്തു കിട്ടിയില്ലെങ്കിൽ ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മകനും മരുമകളും വീടും രേഖകളും സ്വർണാഭരണങ്ങളും കൈക്കലാക്കിയ കാര്യായവും ആവാതിരികെ കിട്ടാൻ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു എന്നാൽ അതിനു പരിഹാരം കിട്ടാത്ത സാഹചര്യത്തിലാണ് ആത്മഹത്യക്കു അനുമതി തേടിയിരിക്കുന്നത് .