ജാതി സെന്‍സസ് അനിവാര്യമാണെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന് വിളിച്ചുചേര്‍ത്ത നേതാക്കളുടെ കണ്‍വെന്‍ഷനിലാണ് തേജസ്വി യാദവ്, അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്
സാമൂഹ്യനീതി എന്ന വിഷയത്തില്‍ വിളിച്ച കണ്വെന്ഷന് മറ്റു രാഷ്ട്രീയങ്ങളില്‍ നിന്ന് സ്റ്റാലിന് വിശദീകരിച്ചെങ്കിലും ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ ഒഴികെയുള്ള മറ്റെല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. കണ്വെന്ഷന് ഒരു രാഷ്ട്രീയ വേദിയാണെന്ന് പറയാന്‍ നാണിക്കേണ്ടതില്ല എന്നും നവീന്‍ പട്നായിക്കും, ജഗ് മോഹന്‍ റെഡ്ഢിയും ബിജെപിക്കെതിരെ ആയ നിലപാട് എടുക്കാന്‍ മടിക്കരുത് എന്നും ടിഎംസി വക്താവ് ഡെറിക് ഒബ്രയിന്‍ ആഹ്വാനം ചെയ്തു.
സംവരണം കാര്യക്ഷമമാക്കുന്നതിനും സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി രാജ്യത്തുടനീളമുള്ള ജാതി സെന്‍സസ് ആവശ്യമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പറഞ്ഞു. നാല് ശതമാനം സംവരണം എന്നത് ഇല്ലാതാക്കി കര്‍ണാടകയില്‍ ബിജെപി സാമൂഹിക നീതിയുടെ പകല്‍ കൊലപാതകം നടത്തിയെന്ന് സ്റ്റാലിന് ആഞ്ഞടിച്ചു.
സംസ്ഥാന , ദേശീയ തലത്തില്‍ ജാതി സെന്‍സസ് ജാഗ്രതയോടെ കൈകാര്യം ചെയ്യണം. സാമ്പത്തിക സംവരണം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു