മമ്പറം: മമ്പറം പുഴയിൽ അകപെട്ട രണ്ട് പേരെ ഫയർഫോഴ്സും സിവിൽ വളണ്ടിയർമാരും രക്ഷിക്കുന്ന മോക്ഡ്രിൽ വേറിട്ട കാഴ്ചയായി.
ഫയർ ആൻറ് റെസ്ക്യു സർവീസസിൻ്റെ ജീവനം അഗ്നി രക്ഷാ ദിനം വാരാചരണത്തിൻ്റെ ഭാഗമായുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് മോക്ഡ്രിൽ ഒരുക്കിയത്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.മോഹനൻ എം.എൽ.എ. ബോട്ടിൽ കറങ്ങി സ്ഥിതിഗതികൾ വീക്ഷിച്ചു. ജില്ലാ ഫയർ ഓഫീസർ ടി.ഹരിദാസൻ ഉൾപെടെയുള്ളവർ നേതൃത്വം നൽകി.
മമ്പറം ബോട്ട് ജട്ടിയിൽ നടന്ന സമാപന സമ്മേളനം കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.കൂത്തുപറമ്പ് സ്റ്റേഷൻ ഓഫീസർ പി. ഷിനിത്ത് അധ്യക്ഷനായി.പാനൂർ സ്റ്റേഷൻ ഓഫീസർ എൻ.കെ.ശ്രീജിത് സ്വാഗതം പറഞ്ഞു.ജില്ലാ ഫയർ ഓഫീസർ ടി. ഹരിദാസൻ മുഖ്യാതിഥിയായി. വേങ്ങാട് പഞ്ചായത്ത് അംഗങ്ങളായ ടി.ഭാസ്കരൻ ,പി.കെ. ഇന്ദിര, ശ്രീലത, പരിശീലകൻ ചാൾസൺ, അസി. സ്റ്റേഷൻ ഓഫീസർ പി.കെ.ജയരാജൻ എന്നിവർ സംസാരിച്ചു.