ആലിംഗനം തേടിയെത്തിയ ബാലനെ ചുംബിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പപേക്ഷയുമായി ദലൈലാമ. തന്നെ കാണാനെത്തുന്നവരെ നിഷ്കളങ്കമായും കളിയായും ദലൈലാമ ഇത്തരത്തിൽ ‘ടീസ്’ ചെയ്യാറുണ്ട്. സംഭവത്തിൽ ബാലനോടും കുടുംബത്തോടും മാപ്പപേക്ഷിക്കുകയാണെന്ന് ദലൈലാമ വാർത്താകുറിപ്പിൽ അറിയിച്ചു.
ബാലൻ്റെ ചുണ്ടിൽ ദലൈലാമ ചുംബിക്കുന്നതും തൻ്റെ നാവ് പുറത്തേക്കിട്ട് നുകരാമോ എന്ന് ബാലനോട് അദ്ദേഹം ചോദിക്കുന്നതുമായ വിഡിയോ ആണ് വിവാദമായത്. ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് ദലൈലാമയുടെ പ്രവൃത്തിക്കെതിരെ പ്രതിഷേധമുയർന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം മാപ്പപേക്ഷിച്ചത്.