തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ മൂന്നു പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നോട്ടീസ്. സ്പീക്കറുടെ ഓഫീസിന് മുന്നിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 15നാണ് സംഘര്‍ഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പ്രതിപക്ഷ എംഎല്‍എമാരുടെ പി എ മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ സെക്രട്ടറിയേറ്റ് നോട്ടീസ് അയച്ചിരുന്നു.