തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് വരെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി വന്ദേഭാരത് എക്പ്രസ്. രണ്ടാം ഘട്ടത്തില്‍ പരീക്ഷണയോട്ടം കാസര്‍ഗോഡ് വരെ നീട്ടി. 1.10നാണ് ട്രെയിന്‍ കാസര്‍ഗോഡ് എത്തിയത്. ഏഴ് മണിക്കൂര്‍ 50 മിനുട്ടിലാണ് ട്രെയിന്‍ കാസര്‍ഗോഡെത്തിയത്. 5.20 നാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത്.
കാസര്‍കോട് നിന്ന് തിരിച്ചും വന്ദേഭാരത് പരീക്ഷണയോട്ടം നടത്തും. 6.10ന് കൊല്ലത്ത് എത്തി. രണ്ടാം പരീക്ഷണ ഓട്ടത്തിലും തിരുവനന്തപുരം കൊല്ലം പാതയില്‍ ട്രെയിന്‍ എടുത്തത് 50 മിനിട്ട് ആണ്. 6.16 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ ചെങ്ങന്നൂര്‍ കടന്ന് പോയത് 7.06 നാണ്. 7.33 ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തി. 7.37 ന് എറണാകുളത്തേക്ക് പുറപ്പെട്ടു. 8.32 ന് വന്ദേ ഭാരത് എറണാകുളം നോര്‍ത്തില്‍ എത്തി. കോട്ടയത്ത് നിന്ന് നോര്‍ത്തില്‍ എത്താന്‍ എടുത്തത് 55 മിനിറ്റ് മാത്രമാണ്. 3 മിനിറ്റ് നിര്‍ത്തിയിട്ടതിന് ശേഷം 8.35 ന് എറണാകുളം നോര്‍ത്തില്‍ നിന്ന് എടുത്തു.
നാല് മണിക്കൂര്‍ 17 മിനുട്ട് പിന്നിട്ട് 9:37 ന് വന്ദേഭാരത് തൃശൂര്‍ എത്തി. ആദ്യ പരീക്ഷണയോട്ടത്തില്‍ നാല് മണിക്കൂര്‍ 27 മിനിട്ടെടുത്തിരുന്നു. തൃശൂരില്‍ നിന്ന് 9.40 ന് പുറപ്പെട്ട ട്രെയിന്‍ തിരൂരിലൂടെ കടന്നുപോയത് 10.44നാണ്. ആദ്യ പരീക്ഷണയോട്ടത്തില്‍ തിരൂരില്‍ സ്റ്റോപ്പ് ഉണ്ടായെങ്കിലും കാസര്‍ഗോഡ് വരെ നീട്ടിയ രണ്ടാം ഘട്ടത്തില്‍ തിരൂരില്‍ സ്റ്റോപ്പുണ്ടായില്ല. ആദ്യ റണ്ണില്‍ 10.47 നാണ് തിരൂരില്‍ എത്തിയത്. 11.10 ന് കോഴിക്കോടും 12.12നു കണ്ണൂരിലും ട്രെയിനെത്തി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ആറ് മണിക്കൂര്‍ 52 മിനിറ്റാണ് ട്രെയിന്‍ ഓടിയെത്താന്‍ എടുത്തത്. കഴിഞ്ഞ തവണ ഏഴ് മണിക്കൂര്‍ 10മിനിറ്റ് വേണ്ടി വന്നിരുന്നു.
രാജധാനിയേക്കാള്‍ ഒരു മണിക്കൂര്‍ 19 മിനിറ്റ് നേരത്തെയാണ് വന്ദേഭാരത് എക്സ്പ്രസ് യാത്ര അവസാനിപ്പിച്ചത്. മാവേലി എക്സ്പ്രസ് 11 മണിക്കൂര്‍ 15 മിനുട്ട്, ഏറനാട് എക്സ്പ്രസ് 12 മണിക്കൂര്‍ 09 മിനുട്ട്, പരശുരാം എക്സ്പ്രസ് 13 മണിക്കൂര്‍ 44 മിനുട്ട്, നേത്രാവതി എക്സ്പ്രസ് 11 മണിക്കൂര്‍ 53 മിനുട്ട്, മലബാര്‍ എക്സ്പ്രസ് 13 മണിക്കൂര്‍ 43 മിനുട്ട്, രാജധാനി എക്സ്പ്രസ് എട്ട് മണിക്കൂര്‍ 59 മിനുട്ട്, മംഗലാപുരം എക്സ്പ്രസ് 13 മണിക്കൂര്‍ 03 മിനുട്ട്, അന്ത്യോദയ എക്സ്പ്രസ് 10 മണിക്കൂര്‍ 03 മിനുട്ട് എടുത്താണ് കണ്ണൂര്‍ എത്തുന്നത്.