അട്ടപ്പാടി മധുക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ പൊലീസ് വാഹനത്തില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത് പ്രതികളുടെ ബന്ധുക്കള്‍. മാധ്യമപ്രവര്‍ത്തകരെ പ്രതികളുടെ ബന്ധുക്കള്‍ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഇത് ഞങ്ങളുടെ മക്കളാണെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആക്രോശിക്കുകയായിരുന്നു. എല്ലാം കഴിഞ്ഞില്ലേ, ഇനിയെന്താന്താണ് എന്ന ചോദിക്കുകയും മാധ്യമപ്രവര്‍ത്തകെ ഉന്തി നീക്കാന്‍ പ്രതികളുടെ ബന്ധുക്കള്‍ ശ്രമിക്കുകയുമായിരുന്നു
ഒന്നാം പ്രതിഹുസൈന്, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്, അഞ്ചാം പ്രതി രാധാകൃഷ്ണന്, ആറാം പ്രതി അബൂബക്കര്‍ , ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, 9ാം പ്രതി നജീബ്, പത്താം പ്രതി ബൈജുമോന്‍ പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി എന്നിവരുടെ വിധിപ്രസ്താവമാണ് വിധിച്ചത്. നാലും പതിനൊന്നും പ്രതികളെ വെറുതെ വിട്ടു. ജാമ്യം ലഭിക്കുന്ന കുറ്റമാണ് പതിനാറാം പ്രതിക്ക്.
എല്ലാ പ്രതികള്‍ക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി പറഞ്ഞു. ഹുസൈന്റെ കടയില്‍ നിന്ന് മധു സാധനങ്ങള്‍ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും.