തീരദേശ മേഖലകളിൽ സമഗ്ര വികസനം കൊണ്ടു വരിക എന്നത് സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണെന്ന് മത്സ്യ ബന്ധന സാംസ്കാരിക യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ . തീര ദ്ദേശ റോഡുകളുകളുടെ സംസ്ഥാന തല പ്രവൃത്തികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് ധർമ്മടം നിയോജക പണ്ഡലത്തിലെ പിണറായി , ധർമ്മടം, വേങ്ങാട്, മുഴപ്പിലങ്ങാട് എന്നീ ഗ്രാമ പഞ്ചായത്തുകളിൽപ്പെട്ട 5 റോഡുകളുടെ പ്രവൃത്തിയുടെ ഉദ്ഘാടനം ഓൺലൈനായി മന്ത്രി നിർവ്വഹിച്ചു.
പരമ്പരാഗത മത്സ്യ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വള്ളം മറ്റ് മത്സ്യബന്ധന ഉപാധികൾകളുടെ വിതരണം എന്നിവയും സർക്കാർ നൽകുന്നുണ്ടെന്ന് മന്ത്രി കൂട്ടി ചേർത്തു. തീര ദേശ മേഖലയിലെ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാൻ സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത് , സംസ്ഥാനത്ത് ഒൻപത് ജില്ലകളിലായി 31 നിയോജക മണ്ഡലങ്ങളിൽ 62 റോഡുകളുടെ പ്രവൃത്തിയാണ് ഓൺ ലൈനായി ഉദ്ഘാടനം ചെയ്തത്.
തീരദേശയ റോഡുകളുടെ നിലവാരമുയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി പിണറായി പഞ്ചായത്തിലെ അണ്ടല്ലൂർ കടവ് എകെജി റോഡ് 37.2 5 ലക്ഷം രൂപ പുത്തലത്ത് യുവരശ്മി റോഡ് 116 ലക്ഷം ധർമ്മടം പഞ്ചായത്തിലെ മമ്മാക്കുന്ന് അടിവയൽ റോഡ് 96.00 ലക്ഷം, വേങ്ങാട് പഞ്ചായത്തിലെ ചാമ്പാട് പുഴക്കര റോഡ് 100. 40 ലക്ഷം,മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുണ്ടമ്പലം പാണ്ടികശാല റോഡ് 24.97 ലക്ഷം എന്നിങ്ങനെ 373.6 2 ലക്ഷമാണ് മണ്ഡലങ്ങളിലെ റോഡ് പ്രവർത്തികൾക്കായി ഫണ്ട് വകയിരുത്തിയത്.
ചാമ്പാട് - പുഴക്കര റോഡ് വേങ്ങാട്
പ്രാദേശിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ നിർവ്വഹിച്ചു.
ചടങ്ങിൽ വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ കെ രാജീവൻ , കെ പി ലോഹിതാക്ഷൻ, ടി സജിത, എൻ കെ രവി , വേങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ചന്ദ്രൻ , ഹാർബർ എൻഞ്ചിനിയറിംഗ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ അബ്ദുൾ ജബ്ബാർ ,സ്വാഗത സംഘം കൺവീനർ പി കെ സുനീഷ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.