ഫോൺ ചോദിച്ചപ്പോൾ ഭർത്താവു നൽകിയില്ല ഭാര്യ ഭർത്താവിനെ കത്രികകൊണ്ടു കുത്തി, അതുകൂടാതെ ഭാര്യയുടെ സഹോദരന്മാർ ഭർത്താവിനെ കടയിൽ കയറി ഉപദ്രവിച്ചു എന്നും പരാതി ഉയർന്നു .
ഫോൺ കൊടുക്കാത്തതിനാലാണ് ഭാര്യ കൈയിലും വയറിലും കുത്തിയെന്നു ഭർത്താവിന്റെ പരാതി . പരാതിയുമായി 45 കാരനാണ് പോലീസ് സ്റ്റേഷനിൽ എത്തിയത് . തൃക്കണ്ണാടിനടുത്തുള്ള പരാതിക്കാരന്റെ അമ്മവീട്ടിൽ വെച്ചാണ് കത്രികക്കുത്തുണ്ടായതെന്നാണ് പരാതി. ഉദുമയ്ക്കടുത്താണ് ഇദ്ദേഹത്തിന്റെ കട. ഏപ്രിൽ 15-ന് നടന്ന സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ ഭാര്യ അടക്കമുള്ളവർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു.