കോപ്പിയടി വിവാദത്തിനു പിന്നാലെ ലോഗോ മാറ്റി മമ്മൂട്ടികമ്പനി . പുതിയ ലോഗോ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മമ്മൂട്ടി കമ്പനി അവതരിപ്പിച്ചു. മ, ക, എം, കെ തുടങ്ങിയ അക്ഷരങ്ങളും മൂവി ക്യാമറയുമൊക്കെ ചേർന്നതാണ് പുതിയ ലോഗോ. ആഷിഫ് സലീമാണ് പുതിയ ലോഗോ ഡിസൈൻ ചെയ്തത്.