ബിജെപി നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് മുന്‍മന്ത്രി അബ്ദു റബിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. കെ.ടി ജലീലിനെ ഭീകരവാദി എന്ന് വിളിച്ച ബിജെപി നേതാവിനെതിരെ നടപടിയില്ല, സിപിഐഎമ്മിലെ വനിതാ നേതാക്കളെ അപമാനിച്ച കെ.സുരേന്ദ്രനെതിരെ നടപടിയില്ല.
സെബാസ്റ്റ്യൻ പോളിനെതിരെ കേസെടുത്തത് അദ്ദേഹം പോലും അറിഞ്ഞിട്ടില്ലെന്നും കേരളത്തില്‍ എല്ലാ സംഘികളും സെയ്ഫാണെന്നും പി കെ അബ്ദുറബ് പരിഹാസത്തോടെ കുറിച്ചു. ഒരു എംഎല്‍എ പോലുമില്ലാതെ ബിജെപി കേരളം ഭരിക്കുകയാണെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.