മലയാളികളുടെ പ്രിയതാരം ഷംന കാസിം അമ്മയായി. ഷംനയ്ക്കും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ചൊവ്വാഴ്ച രാവിലെയോടെയാണ് ആൺകുഞ്ഞ് ജനിച്ചത്. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും ഷംന പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് പേര് നൽകിയ വിവരവും പങ്കുവെച്ചിരിക്കുകയാണ്. ഹംദാൻ എന്നാണ് കുഞ്ഞിന് പേര് നൽകിയത്. ഷംന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
ദുബായിലെ ആസ്റ്റർ ആശുപത്രിയിൽ വച്ചായിരുന്നു ഷംനയുടെ പ്രസവം. ആശുപത്രിയിലെ ഡോക്ടർ ഫാത്തിമ സഫയ്ക്കും ടീമിനും ഷംന നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു ഷംനയുടെ നിക്കാഹ്. ദുബായിയിലെ മലയാളി ബിസിനസുകാരൻ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.
പ്രസവത്തിനായി ആശുപത്രിയിലായ വിവരം കഴിഞ്ഞ ദിവസം ഷംനയുടെ സുഹൃത്ത് പോസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ അവസാനത്തോടെ തന്റെ യുട്യൂബ് ചാനലിലൂടേയാണ് അമ്മയാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവെച്ചത്. ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്റെ ചിത്രങ്ങളും മറ്റും ഷംന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.