കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി കന്നഡ സൂപ്പർസ്റ്റാർ കിച്ച സുധീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. കിച്ച സുദീപിന്റെ പ്രസ്താവന ഞെട്ടിച്ചെന്നും വേദന തോന്നിയെന്നും പ്രകാശ് രാജ് പ്രതികരിച്ചു
കിച്ച സുദീപിന്റെ പ്രസ്താവന എന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു,” പ്രകാശ് രാജ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.കിച്ച സുദീപിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് പ്രകാശ് രാജ് ഞെട്ടല്‍ രേഖപ്പെടുത്തിയത്.
എന്നാൽ പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമണെന്ന് സുദീപ് പറഞ്ഞു. ചലച്ചിത്രതാരം എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ സിനിമകൾക്കായി ഞാൻ കാത്തിരിക്കുകയാണ്- എന്നാണ് ട്വീറ്റിനോടുള്ള പ്രതികരണമായി കിച്ച സുദീപ് പറഞ്ഞത്.
ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച സുദീപ്, പാർട്ടിക്കായി പ്രചാരണം നടത്തുമെന്നും എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമാണ് പറഞ്ഞത്.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഗോഡ് ഫാദര്‍ എന്നാണ് ഇന്നലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കിച്ച സുദീപ് വിശേഷിപ്പിച്ചത്. ഏത് പാർട്ടിയിൽ ആയിരുന്നാലും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും കിച്ച സുദീപ് പറഞ്ഞിരുന്നു.