മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. ജില്ലാ സെക്രട്ടറിമാർ ഉൾപ്പടെ നാല് പ്രവർത്തകരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കരുതൽ തടങ്കലിലാക്കിയത്.
ജില്ലാ സെക്രട്ടറിമാരായ അബ്ദുൽ റഹിം, സജിൽ, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നോബിൻ തുടങ്ങിയവരെയടക്കമാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ അഞ്ച് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. വൈകിട്ട് വരെ പരിപാടികൾ നീളും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. കരിങ്കൊടി പ്രതിഷേധമടക്കം ഉണ്ടാകുമെന്നാണ് പൊലീസിന് ലഭിച്ച സൂചന.