പ്ലസ് ടു കോഴക്കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര് ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കില്ലെന്ന കെ.എം ഷാജിയുടെ ഹര്‍ജി അംഗീകരിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്നായിരുന്നു കേസ്
2020 ലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്മെന്റില്‍ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി. സിപിഐഎം പ്രാദേശിക നേതാവാണ് പരാതി നല്‍കിയത്.
ഷാജിക്കെതിരെ ഉയർന്നു വന്ന അഴിമതി ആരോപണം അദ്ദേഹത്തെ പാർട്ടിക്കുള്ളിൽ പ്രതിസന്ധിയിലാക്കിയിരുന്നു. ഷാജിക്കെതിരെയുള്ള നീക്കങ്ങൾക്ക് കോഴക്കേസ് ആയുധമാക്കി ഒരു വിഭാഗം ലീഗിനുള്ളിൽ രംഗത്തെത്തിയിരുന്നു.