ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം റോട്ടറി ക്ലബ്ബ് സമരിറ്റൻ ഓൾഡ് ഏജ് ഹോം & പാലിയേറ്റീവ് സെന്ററിന് വീൽ ചെയർ സംഭാവന ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഡ്വ പി ജയദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ചെയർ ഡോ. എം വിനോദ് കുമാർ വിശിഷ്ടാതിഥി ആയിരുന്നു. ഫാദർ അനൂപ് നരിമറ്റം, സി.കെ അനിരുദ്ധൻ, എം ബാലകൃഷ്ണൻ, എസ്.കെ രാധാകൃഷ്ണൻ, ഫാദർ തോമസ് എന്നിവർ സംസാരിച്ചു.