കൊച്ചി: ബിജെപിയുടെ യുവം വേദിയില്‍ സിനിമാ താരങ്ങളും. നവ്യാ നായര്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും, സ്റ്റീഫന്‍ ദേവസിയുടെ സംഗീത പ്രകടനവും നടന്നു. ഇരുവര്‍ക്കും പുറമെ ഗായകന് വിജയ് യേശുദാസ്, നടന് ഉണ്ണി മുകുന്ദന്, നടി അപര്‍ണാ ബാലമുരളി എന്നിവരും എത്തിയിട്ടുണ്ട്.
വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തി. റോഡ് ഷോയായി തേവര സേക്രഡ് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടിലെത്തും. യുവം യൂത്ത് കോണ്‍ക്ലേവില്‍ യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. രാത്രി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലില്‍ തങ്ങുന്ന പ്രധാനമന്ത്രി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും.
സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി എട്ട് വരെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.