ദക്ഷിണ കൊറിയൻ(South Korean) നടിയും മോഡലുമായ (Jung Chae Yull) ജംഗ് ചായ് യുൾ (26) മരിച്ച നിലയിൽ. ഇന്ന് പുലർച്ചെയാണ് നടിയുടെ മരണവാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടത്. നടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ‘സോംബി ഡിറ്റക്റ്റീവ്'(Zombie Detective) എന്ന കെ-ഡ്രാമ പരമ്പരയിലെ അഭിനയത്തിലൂടെ പ്രശസ്തയായ നടിയാണ് യുൾ
മരണകാരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംസ്കാരം സ്വകാര്യമായി നടത്തുമെന്നും അടുത്ത കുടുംബാംഗങ്ങൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്നും വൃത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയയിൽ ജംഗ് ചായിയുടെ മരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തരുതെന്നും കുടുംബം അഭ്യർത്ഥിച്ചു.