പൂനെ: ഒന്നര വയസുള്ള കുഞ്ഞിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തി. പൂനെ പിംപ്രി ചിഞ്ചാവാഡിലാണ് സംഭവം. പ്രതിയായ വിക്രം കോലേക്കര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ ആറാം തിയതിയായിരുന്നു സംഭവം. കുട്ടിയുടെ മാതാവായ കിരണ്‍ എന്ന ഇരുപതുകാരിയുമായി വിക്രമിന് ബന്ധമുണ്ടായിരുന്നു. പ്രതിക്ക് കിരണിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുള്ളതായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടിയുടെ ഭാവിയെ ഓര്‍ത്ത വിക്രമിന്റെ ആവശ്യം കിരണ്‍ നിരസിച്ചു. ഇതില്‍ പ്രകോപിതനായാണ് വിക്രം കുട്ടിയെ കൊലപ്പെടുത്തിയെതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിക്രം കുറ്റകൃത്യം ചെയ്യുന്നത് അയല്‍വാസിയായ ഒരു യുവതി കണ്ടിരുന്നു. ഒരു ബക്കറ്റ് നിറയെ തിളപ്പിച്ച വെള്ളം എടുത്തതിനു ശേഷം യുവാവ് കുഞ്ഞിനെ മുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടി മരിച്ചു ദിവസങ്ങള്‍ക്കു ശേഷം അയല്‍വാസിയായ യുവതി കുട്ടിയുടെ അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് വിവരം പുറത്തുവന്നത്. ഇതോടെ കുട്ടിയുടെ അമ്മ വിക്രമിനെതിരെ പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.