വിവാഹം മുടക്കാനായി യുവതിയുടെ അശ്ളീല ഫോട്ടോ വ്യാജമായി നിർമിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകൻ അറസ്റ്റിൽ . സംഭവത്തിൽ കണ്ണൂർ പള്ളിക്കുന്ന് വിഗ്നേശ്വര വീട്ടിലെ പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തത് . ഒരേ സ്ഥാപനത്തിൽ വർക്ക് ചെയുന്ന ഇവർ , വിവാഹം മുടക്കാനായി ചെയ്ത പണിയാണ് . യുവതി ഉപയോഗിച്ച കമ്പ്യൂട്ടറിൽ കേറി സുഹൃത്തുമായി നടത്തിയ വാട്സാപ്പ് ചട്ടുകളും മറ്റും എഡിറ്റ് ചെയ്തു അശ്ലീലമായി നിര്‍മിക്കുകയായിരുന്നു . യുവതിയുടെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരിക്കെയാണ് ഇയാൾ പ്രതിശുത വരാന്‍ ചിത്രങ്ങൾ നൽകിയത് . ഇതോടെയാണ് സംഭവം വിവാദം ആയതു .
ഫോട്ടോയും വിഡിയോയും എത്തിയതോടെ വധുവിന്റെ വീട്ടിൽ വരൻ എത്തുകയും സംഭവം അപ്പോളാണ് അറിഞ്ഞതും. ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു . കൊറിയർ സർവീസ് കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത് . കമ്പ്യൂട്ടർ പോലീസ് കോസ്റ്റഡിയിൽ എടുത്തു . പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്റ്ററേറ്റിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .