തിരുവനന്തപുരം മാർത്തോമാ ബിഷപ്പ് ഹൗസിൽ തന്റെ സഹായിയായ മുഹമ്മദ് കൗസലിന് നോമ്പുതുറക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത് മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ബർന്നബാസ്. നോമ്പില്ലെങ്കിലും മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ബർന്നബാസ്സഹായി മുഹമ്മദ് കൗസലിനൊപ്പം എല്ലാ ദിവസവും നോമ്പ് തുറയിൽ പങ്കെടുക്കും
23 കൊല്ലമായി സഹായിയായി കൂടെയുള്ള മുഹമ്മദ് കൗസലിന് പ്രാർത്ഥിക്കാനും നോമ്പെടുക്കാനും ബിഷപ്പ് ഹൗസിൽ തന്നെ എല്ലാ സൗകര്യങ്ങളും മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ബർന്നബാസ് ചെയ്തു കൊടുക്കും.
”അദ്ദേഹം വളരെ കൃത്യമായി മുസ്ലിം മത വിശ്വാസങ്ങൾ അനുസരിച്ച് ആണ് പ്രാർത്ഥനകളും ചടങ്ങുകളും നടത്തുന്നത് അത് ബിഷപ്പ് ഹൗസിലും തുടരുന്നു. അദ്ദേഹം അരമനയുടെ ഭാഗവുമാണ്. അതുകൊണ്ട് പ്രാർത്ഥനയ്ക്കായുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു.
എല്ലാവരെയും ഉൾക്കൊള്ളാനാകുമ്പോഴാണ് മതത്തിന്റെ അർഥവും പൊരുളും മനസിലാകുന്നത്”- മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ബർന്നബാസ് പറഞ്ഞു. മുഹമ്മദിനുള്ള ദൈവിക ശക്തി മാതൃകാപരമെന്ന് ബിഷപ്പ് ഹൗസിലെ മറ്റ് പുരോഹിതരുടെ പക്ഷം. ക്രൈസ്തവ നേതാവിനൊപ്പം സഹായിയായി നിൽക്കുമ്പോഴും സ്വന്തം മതാചാരം തുടരാനാകുന്നതിൽ സന്തോഷമെന്ന് മുഹമ്മദ് കൗസൽ പറഞ്ഞു.