കെ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ അന്തകനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ സ്വിഫ്റ്റിനെ പരിപോഷിപ്പിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് സർക്കാർ വിധിക്കുന്നത് ദയാവധം. സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ശിക്ഷക്കുന്നത് തൊഴിലാളികളെയാണ്
ഇത് സ്വിഫ്റ്റ് കമ്പനിയെ സഹായിക്കാനാണ്. പുതിയ ബസ്സുകള്‍ സ്വിഫ്റ്റ് കമ്പനിയുടെ പേരില്‍ ഇറക്കുന്നതിനാല്‍ 15 വര്‍ഷം കാലവധി കഴിഞ്ഞ ബസുകള്‍ പൊളിക്കേണ്ടിവരുമ്പോള്‍ കെ.എസ്.ആര്.ടി.സിക്ക് സര്‍വീസ് നടത്താന്‍ ബസ്സില്ലാത്ത സാഹചര്യം ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
കോടികള്‍ വിലയുള്ള കെ.എസ്.ആര്.ടി.സിയുടെ ആസ്തികള്‍ പലതും സിപിഐഎം നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യുകയാണ്.ഈ തലതിരഞ്ഞ നടപടികള്‍ കെ.എസ്.ആര്.ടി.സിയുടെ ശവക്കുഴിതോണ്ടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സുധാകരന് പറഞ്ഞു.
എലത്തുർ കേസിൽ കേരള പൊലീസ് ഇതുപോലെ കഴിവുകേട് തെളിയിച്ച മറ്റൊരു സംഭവവും സമീപകാലത്തില്ല. കാണാനില്ലെന്ന വിവരം അറിയിച്ചിട്ടും തെരച്ചിൽ നടത്തിയില്ലെന്ന് സുധാകരൻ വിമർശിച്ചു. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപതമെന്നും സുധാകരൻ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 42000 ജീവനക്കാരുണ്ടായിരുന്നപ്പോഴും ശമ്പളം മുടങ്ങാതെ നല്‍കുകയും 2752 പുതിയ ബസ്സുകള്‍ നിരത്തിലിറക്കുകയും 5350 ഷെഡ്യൂളുകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് 26000 ജീവനക്കാര്‍ മാത്രമാണുള്ളത്. ഇനിയത് 18000 മാത്രം മതിയെന്ന നിലപാടിലാണ് സര്‍ക്കാരെന്നും സുധാകരൻ കൂട്ടിച്ചെർത്തു.