കൊല്‍ക്കത്ത: നിര്‍മ്മാതാവിനെതിരെ പരാതിയുമായി പ്രശസ്ത ബംഗാളി ചലച്ചിത്ര നടി സ്വസ്തിക മുഖർജി. 'ഷിബ്പൂർ' എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവിനും കൂട്ടാളികൾക്കും എതിരെയാണ് ഭീഷണി സന്ദേശങ്ങൾ അയച്ചതിന് നടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. "ഭീഷണിപ്പെടുത്തുന്ന മെയിലുകളിൽ" സഹനിർമ്മാതാവും കൂട്ടാളികളും അയച്ചെന്നും. ലൈംഗികമായി അവര്‍ക്ക് വഴങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.
വഴങ്ങാത്ത് പക്ഷം സ്വസ്തിക മുഖർജിയുടെ മോർഫ് ചെയ്ത "നഗ്നചിത്രങ്ങൾ" അശ്ലീല വെബ്സൈറ്റുകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പരാതിയില്‍ പറയുന്നു. കൊൽക്കത്തയിലെ ഗോൾഫ് ഗ്രീൻ പൊലീസ് സ്റ്റേഷനിലാണ് സ്വസ്തിക മുഖർജി പരാതി നല്‍കിയിരിക്കുന്നത്
കഴിഞ്ഞ ഒരു മാസമായി പ്രൊഡക്ഷൻ ഹൗസിന്റെ പങ്കാളികളിലൊരാൾ തന്നെയും തന്റെ മാനേജരെയും ഭീഷണിപ്പെടുത്തുകയും മെയില്‍ വഴി വധഭീഷണി മുഴക്കുകയും ചെയ്തത്. ചിത്രത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ആരോപിച്ച് ഇവര്‍ നിരന്തരം വ്യാജ പ്രചാരണം നടത്തുന്നുവെന്നും സ്വസ്തിക ആരോപിച്ചു. സിനിമയുടെ പ്രമോഷനുകളില്‍ പങ്കെടുക്കണം എന്ന് കരാറില്‍ ഇല്ലെന്നും. അതിന് വേണ്ട പ്രതിഫലം തന്നിരുന്നില്ലെന്ന് സ്വസ്തിക മുഖർജി പ്രസ്താവനയിൽ പറഞ്ഞു.
ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തനിക്കെതിരെ ഭീഷണി വര്‍ദ്ധിച്ചത് എന്നാണ് നടി പറയുന്നത്. നിര്‍മ്മാതാവ് തന്റെ കൂട്ടാളികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവരുമായി നടിയുടെ ഇമെയിൽ ഐഡികൾ പങ്കുവച്ചെന്നും. അവര്‍ വഴി നഗ്ന ചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്നും, പോണ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നും, നടിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുമെന്ന തരത്തില്‍ സന്ദേശം അയച്ചെന്ന് നടി പറയുന്നു.
"ചിത്രം 2022 ഓഗസ്റ്റ്/സെപ്റ്റംബറിലാണ് ചിത്രീകരിച്ചതാണ്. എന്റെ കഴിവിന്റെ പരമാവധി ഞാൻ അതില്‍ പ്രവർത്തിച്ചിട്ടുണ്ട്, 2022 ജൂലൈ 8-ന് ഒപ്പിട്ട കരാർ പ്രകാരമാണ് എനിക്ക് പ്രതിഫലം ലഭിച്ചത്. പ്രമോഷന് പരിപാടികള്‍ ആ കരാറിന് പുറത്താണ്" തന്നോടൊപ്പം സംവിധായകനും നിരന്തരം ഭീഷണി നേരിടുന്നുണ്ടെന്നും സ്വസ്തിക മുഖർജി പറഞ്ഞു.