ആലപ്പുഴ: ക്ലാസ് മുറികളോട് യാത്ര പറഞ്ഞിറങ്ങുന്ന പ്രിയ വിദ്യാര്‍ഥിനികള്‍ക്ക് സ്നേഹത്തിൽ ചാലിച്ച വളകള്‍ സമ്മാനിച്ച് അധ്യാപിക. ആലപ്പുഴ പുന്നപ്ര യുപി സ്കൂളിലെ എസ് സിന്ധുവാണ് കുട്ടികളുടെ അവസാന ദിവസം പുതുമയേറിയ സമ്മാനത്തിലുടെ അവിസ്മരണീമാക്കിയത്. ആലപ്പുഴ പുന്നപ്ര യുപി സ്കൂളില്‍.അവിസ്മരണീമായിരുന്നു സ്കൂളിലെ അവസാന ദിനം. കഴിഞ്ഞ ഒരാഴ്ചയായി വളകള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു പുന്നപ്ര സിവൈഎം യുപി സ്കൂളിലെ അധ്യാപികയായ സിന്ധു. ഏഴാം ക്ലാസിലെ അവസാന ബാച്ചും പടിയിറങ്ങുകയാണ്.
അവർക്ക് എന്ത് സമ്മാനം നൽകുമെന്ന ചിന്തയാണ് വളകളിലേക്കെത്തിച്ചത്. എൽപി സ്കൂൾ മുതല്‍ കൈപിടിച്ച് നടത്തിയവരുണ്ട് ഇക്കൂട്ടത്തില്‍. ഇവര്‍ക്ക് എന്നും ഓർമയിൽ സൂക്ഷിക്കാന്‍ ഒരു സമ്മാനം നൽകണമെന്നായിരുന്നു ടീച്ചറുടെ ആഗ്രഹം. അങ്ങനെയാണ് ഒരു പിടി വളകളുമായി ക്ലാസ് മുറിയിലെത്തിയത്. വളകൾ നൽകിയതോടെ പാട്ടും നൃത്തവുമായി കുട്ടികൾ ആഘോഷിച്ചു. വളകിലുക്കം കണ്ട് എത്തി നോക്കിയ എല്‍ പി സ്കൂള്‍ വിദ്യാർഥികളും ഒത്തുചേര്‍ന്നതോടെ ആഘോഷം കെങ്കേമമായി.