നടൻ ഷാരൂഖ് ഖാൻ അടുത്തിടെ തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് മത്സരം വിജയിച്ചതിന് ശേഷം മുംബൈയിലേക്ക് പോകുന്നതിന് മുമ്പാണ് ഷാരൂഖ് കൊൽക്കത്തയിലുള്ള ആസിഡ് ആക്രമണത്തെ അതിജീവിച്ച ചിലരെ കണ്ടു
ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ നടൻ ജോലിയും വാഗ്ദാനം ചെയ്തു. ഷാരൂഖ് ഖാന്റെ എൻജിഒ സംഘടനയായ മീർ ഫൗണ്ടേഷന് അംഗങ്ങളാണ് ഇവർ. ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായ ഫൗണ്ടേഷൻ സ്ത്രീകളുടെ ഉന്നമനത്തിനായാണ് പ്രധാനമായും പ്രവർത്തിക്കുന്നത്.
ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളും പുരുഷന്മാരും ഫൗണ്ടേഷനിലെ അംഗങ്ങളാണ്.പിതാവായ മീര്‍ താജ് മൊഹമ്മദ് ഖാന്റെ സ്മരണാര്‍ഥം ഷാരൂഖ് ഖാന് ആരംഭിച്ച എന്‍ജിഓയാണ് മീര്‍ ഫൗണ്ടേഷന്. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുമ്പും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.