കൊച്ചിയിൽ എംഡിഎംഎയുമായി മൂന്ന് എൽഎൽബി വിദ്യാർത്ഥികൾ പിടിയിൽ. പാലക്കാട് അൽആമീൻ കോളേജിലെ വിദ്യാർത്ഥികളാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് പിടിയിലായത്. 20 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. പട്ടാമ്പി സ്വദേശികളായ ശ്രീഹരി, സൂഫിയാൻ. അജുമൽ ഷാ എന്നിവരാണ് പിടിയിൽ ആയത്.
മൂന്ന് ദിവസം മുമ്പ് കുന്ദമംഗലത്ത് നിന്നും 372 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായിരുന്നു. കുന്ദമംഗലം പൊലീസും ജില്ലാ ആന്റി നാര്‍ക്കോട്ടക് സ്ക്വാഡും ചേര്‍ന്ന് ഞായറാഴ്ച രാത്രിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൊടിയത്തൂര്‍ സ്വദേശി നസ്ലീന്‍ മുഹമ്മദ്, പെരുമണ്ണ സ്വദേശി സഹദ് എന്നിവരാണ് അന്ന് പിടിയിലായത്.
കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് സംസ്ഥാനത്തേക്ക് കടത്തുകയായിരുന്ന എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.