ഓഫർ വില്പനയ്ക്കിടെ സാരിക്കായി അടികൂടി രണ്ട് യുവതികൾ. ബെംഗളൂരുവിലെ മല്ലേശ്വരത്തുണ്ടായ സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബെംഗളൂരുവിലെ മൈസൂർ സിൽക്സ് എന്ന കടയിൽ എല്ലാ വർഷവും നടക്കുന്ന സ്പെഷ്യൽ സാരി സെയിലിലാണ് കയ്യേറ്റം നടന്നത്. ഇരുവരും തല്ലുകൂടുമ്പോൾ സമീപത്ത് നിരവധി ആളുകളെയും കാണാം.