ജ്യോതിഷപ്രകാരം ഓരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെയെന്ന് ജോത്സ്യൻ ഡോ. പിബി രാജേഷ് എഴുതുന്നു. ഈ മലയാള വർഷത്തെ വിഷുഫലം വായിക്കാം...
അശ്വതി...
കുടുംബജീവിതം സന്തോഷകരം ആണ്. പുതിയ ജോലി ലഭിക്കും.ഗുണദോഷ സമ്മി ശ്രമായ വർഷമാണ് ഇത്. ധനസ്ഥിതി മെച്ചപ്പെ ടും.സന്തതി വേണമെന്ന് ആഗ്രഹിക്കുന്നവർ ക്ക് ഭാഗ്യം തെളിയും.ആരോഗ്യം തൃപ്തികരം ആണ്.കഴിഞ്ഞാൽ ജോലി ഭാരം വർദ്ധിക്കും.
ഭരണി...
ദീർഘകാല പ്രതീക്ഷകൾ സഫലം ആകും. സന്താന ഭാഗ്യം തെളിയും.ഉദ്യോഗാർത്ഥി കൾക്ക് തൊഴിൽ ലഭിക്കും.പുതിയ വീട് പണിയും. രണ്ടാം പകുതിയിൽ ആരംഭത്തിൽ ചില ബുദ്ധിമുട്ട് ഉണ്ടാകും.തൊഴിൽ രംഗത്ത് നേട്ടം ഉണ്ടാകും. പൊതുവേ ഗുണം ഉള്ള വർഷം ആ ണ്.
കാർത്തിക...
വരുമാനം വർദ്ധിക്കും .മകളുടെ വിവാഹം നടക്കും.ഉപരിപഠനത്തിന് അവസ രം ലഭിക്കും.ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം പ്ര തീക്ഷിക്കാം.ആരോഗ്യം തൃപ്തികരം.കുറച്ചു സാമ്പത്തിക ക്ലേശം അനുഭവിക്കേണ്ടി വരാം എന്നാൽ കാര്യങ്ങൾക്ക് മാറ്റം ഉണ്ടാകും
രോഹിണി...
ഉദ്ദേശിച്ച വിവാഹം നടക്കും. സഹോദര സഹായം ലഭിക്കും.കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാകും.പൂർവിക സ്വത്തു ക്കൾകൈവശം വന്നുചേരും. വ്യാപാരം വിക സിപ്പിക്കും. ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്ന വർഷം ആണിത്.
മകയിരം...
പുതു വർഷം ഗുണദോഷ സമ്മിശ്രമാണ്. അവിവാഹിതരുടെ വിവാഹം നടക്കും. ബിസിനസിൽ ലാഭം കുറയും.പൂർവിക സ്വത്ത് കൈവശം വന്നുചേരും. സഹോദരനെ കൊ ണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആ രോഗ്യം തൃപ്തി കരം ആണ്.പുതിയ വാഹനം വാങ്ങും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും.
തിരുവാതിര...
വളരെ ശോഭനമായ കാലം ആണ്. തൊഴിൽ തേടുന്നവർക്ക് നാട്ടിൽ തന്നെ ജോലി കിട്ടും.പുതിയ പ്രേമ ബന്ധങ്ങൾ ഉടലെ ടുക്കും.ചിലരുടെ വിവാഹവും നടക്കും. ആ രോഗ്യ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കുടു ബ ജീവിതം സന്തോഷവും നിറഞ്ഞതാകും.
പുണർതം...
സ്ഥാനമാനങ്ങൾ ലഭിക്കും . വരുമാനം വർദ്ധിക്കും.മക്കൾക്ക് ജോലി ലഭിക്കും.പരീക്ഷയിൽ ഉയർന്ന മാർക്ക് നേടും.പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയും.വായ്പകൾ അനുവദിച്ചു കിട്ടും.വർഷത്തിന്റെ അവസാനം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും.യാത്രകൾ ഗുണകരമാകും.
പൂയം...
പൊതുവേ ഗുണകരമായ വർഷം ആണിത്.കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.പുതിയ വീട് പണി ആരംഭിക്കും.മൽസര പരീക്ഷയിൽ ഉന്നത വിജയം നേടും. പുതിയ വാഹനം വാങ്ങും.പുതിയ ഉദ്യോഗത്തിൽ പ്രവേശി ക്കും.സാമ്പത്തിക സ്ഥിതി പുരോഗമിക്കും.
ആയില്യം...
ദോഷങ്ങൾ പൂർണമായി മാറുന്ന വർഷം ആണിത്.അപവാദത്തിൽ നിന്നും മോചനം നേടും. കുടുമ്പത്തിൽ സമാധാനവും സന്തോഷവും വ ന്നു ചേരും.പുതിയ വാഹനം വാങ്ങും.ചിലർ വീട് പുതുക്കി പണിയും. വിദേ ശത്ത് ജോലി ലഭിക്കും.വരുമാനം വർദ്ധിക്കും.
മകം...
വിദേശത്ത് ജോലി പ്രതീക്ഷിക്കാം. സാ മ്പത്തിക നില മെച്ചപ്പെടും.മക്കൾ സന്തോഷ വാർത്തകൾ നൽകും. നഷ്ടപ്പെട്ട വസ്തു തി രിച്ചു കിട്ടും.എതിരാളികളുടെ ഉപദ്രവങ്ങൾ ഉ ണ്ടാകും.വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. കുടുംബത്തിൽ ഐശ്വര്യം നില നിൽക്കും.
പൂരം...
സ്ഥാനക്കയറ്റം ലഭിക്കും.പുതിയ വാ ഹനം സ്വന്തമാക്കും. ഉപരിപഠനത്തിന് അവസ രം ലഭിക്കും.വിദേശയാത്രയ്ക്ക് യോഗം ഉണ്ട്. ധനസ്ഥിതി മെച്ചപ്പെടും .പുതിയ ബിസിനസ് ആരംഭിക്കും.കമിതാക്കളുടെ വിവാഹം നട ക്കും. പുതിയ വാഹനം വാങ്ങും.
ഉത്രം...
പുതിയ സംരംഭ ങ്ങൾക്ക് കാലം അനു കൂലം ആണ്.വീട് പണിയും.ദീർഘകാലമായി നടക്കാത്ത കാര്യങ്ങളും നടക്കും.വരുമാനം വർദ്ധിക്കും.വർഷം പൊതുവേ മികച്ചതാകും. വിദേശത്ത് ഉദ്യോഗം തേടുന്നവർക്ക് അവസ രം ലഭിക്കും .പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. കുടുംബജീവിതം സന്തോഷകരമാകും
അത്തം...
വരുമാനം വർദ്ധിക്കും.ഉദ്യോഗാർ ത്ഥികൾ ജോലിയിൽ പ്രവേശിക്കും. ആരോ ഗ്യം തൃപ്തികരം ആണ്.പൂർവിക സ്വത്ത് കൈവശം വന്നുചേരും. പുതിയ വീട്ടിൽ താമസം തുടങ്ങും. സുഹൃത്തുക്കൾ സഹായിക്കും. എല്ലാ കാര്യങ്ങളും വിജയി പ്പിക്കും. ചിലർ പുതിയ വാഹനം വാങ്ങും.
ചിത്തിര...
വീടോ വാഹനമോ ഈ വർഷം വാങ്ങും. ജോലിയിൽ ഉയർച്ച പ്രതീക്ഷിക്കാം. വ്യാപാരം വർദ്ധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാകും. വർഷാരംഭത്തിൽ കുറച്ചു ക്ലേശങ്ങൾ ഉണ്ടാകാം. ആരോഗ്യം മെച്ചപ്പെടും .കാർഷിക രംഗത്ത് കൂടുതൽ നേട്ടംകൈവരിക്കും.
ചോതി...
വർഷത്തിന്റെ ആരംഭം കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും. പിന്നീട് നല്ല കാലം ആണ്. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. ഭാഗ്യവും ദൈവാധീനവും അനുകൂലമായ സമയം ആണ്. ഉല്ലാസ യാത്രയ്ക്ക് യോഗം ഉണ്ട്.
വിശാഖം...
സർക്കാർ ജീവനക്കാർക്ക് സ്ഥാന കയറ്റം ലഭിക്കും. വ്യാപാരത്തിൽ ലാഭം കുറയും. ആരോഗ്യം ശ്രദ്ധിക്കുക. പഠനകാര്യങ്ങളിൽ കൂടതൽ ഉൽസാഹം തോന്നും. വീട് വിട്ട് നിൽക്കേണ്ടി വരും. ചിലർ പുതിയ വാഹനം വാങ്ങും. പൊതുവേ ഗുണകരമായ വർഷം ആണിത്.
അനിഴം...
സ്ഥാനക്കയറ്റം ലഭിക്കും. പുതിയ സംരംഭങ്ങൾ വിജയിക്കും. സാമ്പത്തിക നിലയിൽ ഉയർച്ച നേടും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കും. മാധ്യമ രംഗത്ത് ശോഭിക്കും. വീട് മോടി പിടിപ്പിക്കും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും.
തൃക്കേട്ട...
നിയമകാര്യങ്ങളിൽ അനുകൂല തീ രുമാനം ലഭിക്കും. ചിലർക്ക് സ്ഥാനക്കയറ്റം പ്ര തീക്ഷിക്കാം. പുതിയ വാഹനം വാങ്ങും. ആ രോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല.പൊതുവേ ഗുണദോഷ സമ്മിശ്രമായ വർഷം ആണിത്. സാമ്പത്തിക നില മെച്ചപ്പെടും. ബിസിനസിൽ ആലസ്യം ഉണ്ടാകും.
മൂലം...
ഈ വർഷം മുഴുവനും ഗുണകരമാണ്. പുണ്യകർമ്മങ്ങൾ അനുഷ്ടിക്കാനും തീർത്ഥ യാത്ര നടത്താനും യോഗം ഉണ്ട്. ബന്ധുക്കളു ടെ സഹായം ലഭിക്കും.വിദ്യാർത്ഥികൾ പഠന ത്തിൽ കൂടുതൽ ശ്രദ്ധിക്കുക. കലാസാഹിത്യ രംഗത്ത് ശോഭിക്കും.
പൂരാടം...
വ്യാപാരത്തിൽ വർദ്ധനവുണ്ടാകും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക.പുതിയ വാ ഹനം വാങ്ങും.സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക.പരീക്ഷയിൽ ഉന്നത വിജയം നേടും.അവിവാഹിതരുടെ വിവാഹം നട ക്കും.പഠനത്തിൽ പുരോഗതി നേടും.
ഉത്രാടം...
കർമരംഗത്ത് അനുകൂല സാഹചര്യം ആണ്.വിദേശയാത്രയ്ക്ക് അവസരം ലഭി ക്കും.പുതിയ പ്രണയം ആരംഭിക്കും.മറ്റുള്ളവരയുടെ ആദരവ് നേടും.വീട് പുതുക്കി പണിയും.അപകടങ്ങളിൽ നിന്നും രക്ഷപെടും. വർ ഷത്തെകഴിഞ്ഞക്കാൾ മികച്ച കാലമാണിത്. സാമ്പത്തിക നില മെച്ചപ്പെടും
തിരുവോണം...
യുവജനങ്ങളുടെ വിവാഹം നടക്കും. ഉപരി പഠനത്തിന് വിദേശത്ത് അവസരം ലഭിക്കും. കുടുംബാംഗങ്ങളോടൊപ്പം തീർത്ഥ യാത്ര നടത്തും. ഭൂമി വാങ്ങാൻ സാധിക്കും. വർഷത്തിന്റെ രണ്ടാം പാദം കുടുതൽ നന്ന്. സാമ്പത്തികനില മെച്ചപ്പെടും.
അവിട്ടം...
തൊഴിൽ അന്വേഷകർക്ക് ജോലി ലഭിക്കും. അപകടങ്ങൾ തരണം ചെയ്യും. ആരോഗ്യം ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല കാലം.വളരെ നേട്ടങ്ങൾ ഉണ്ടാകുന്ന ഒരു വർഷം ആണിത്. ധനസ്ഥിതി മെച്ചപ്പെടും. തീർത്ഥയാത്ര നടത്തും.കുട്ടി ഉണ്ടാകാൻ യോഗം കാണുന്നു.
ചതയം...
ദൈവാധീനം കുറഞ്ഞ വർഷംആണ്. ചിലവുകൾ വർദ്ധിക്കും.പ്രവർത്തന രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. തീർത്ഥ യാത്ര നടത്തുന്നത് ദോഷങ്ങൾക്ക് പരി ഹാരമാണ്. ചിലർക്ക് സ്ഥലം മാറ്റം ലഭിക്കും .രോഗങ്ങൾ ശല്യം ചെയ്യും.
പൂരുരുട്ടാതി...
ധാരാളം യാത്രകൾ ആവശ്യ മാ യി വരും.സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കും.ബഹുമതിയും അംഗീകാരവും ലഭിക്കും.പുതിയ വീട് വാങ്ങും.കുടുംബ ജീവി തം തൃപ്തികരം ആണ്.പൊതുവേ ഗുണക രമായ വർഷം ആണിത്.പല വഴികളിലൂടെ പണം വന്നു ചേരും.
ഉതൃട്ടാതി...
വരുമാനം മെച്ചപ്പെടും.ഏറെ കാലമായി കാത്തിരുന്ന കാര്യങ്ങൾ സഫലമാകും. നഷ്ടപ്പട്ട സ്ഥാന മാനങ്ങൾ തിരിച്ചു പിടിക്കും.ആരോഗ്യം തൃപ്തികരം ആണ്. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. മൽസരങ്ങളിൽ നേട്ടം ഉണ്ടാകും. പുതിയ വാഹനം വാങ്ങും.
രേവതി...
ഈ വർഷം വളരെ നല്ല കാലമാണ്. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. വരുമാനം വർദ്ധിക്കും.ബിസിനസ് വികസിപ്പി ക്കും.പുതിയ കരാറുകളിൽ ഒപ്പ് വയ്ക്കും. പരീ ക്ഷയിൽ ഉന്നത വിജയം നേടും. സ്ഥാനക്കയ റ്റം പ്രതീക്ഷിക്കാം.ധാരാളം യാത്രകൾ ആവശ്യ മായി വരും.