1000 വർഷത്തോളം പഴക്കമുള്ള യേശുക്രിസ്തുവിൻ്റെ പെയിൻ്റിംഗിൽ പറക്കും തളികകൾ. യേശുക്രിസ്തുവിനു മുകളിലൂടെ തളികകൾ പറക്കുന്നു എന്നാണ് നെറ്റിസൺസ് കണ്ടെത്തിയിരിക്കുന്നത്. 11ആം നൂറ്റാണ്ടിൽ പെയിൻ്റ് ചെയ്ത ചുവർ ചിത്രത്തിലാണ് പറക്കും തളികകൾ കണ്ടെത്തിയത്. ചിത്രം വരച്ചത് ആരെന്നറിയില്ല.
ജോർജിയയിലെ സ്വെറ്റിറ്റ്സ്ഖോവേലി കത്തീഡ്രലിലെ ചുവരിലാണ് ഈ ചിത്രമുള്ളത്. യേശുക്രിസ്തുവിനെ കുരിശിൽ തറച്ച പെയിൻ്റിംഗാണ് ഇത്. ജെല്ലിഫിഷ് പോലുള്ള രൂപം പറക്കും തളികയാവാമെന്നാണ് നെറ്റിസൺസ് പറയുന്നത്. അതേസമയം, ഇത് കാവൽ മാലാഖമാരാവാമെന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്. എന്നാൽ, ചിറകില്ലാത്ത മാലാഖ എന്ത് മാലാഖയാണെന്ന് നെറ്റിസൺസ് ചോദിക്കുന്നു.