ഇംഫാല്‍: മണിപ്പുരിലെ ഗ്രാമങ്ങളില്‍ അക്രമ സാധ്യത നിലനില്‍ക്കുന്നവെന്ന് അംഗീകരിച്ച് സുപ്രീംകോടതി. നിലവില്‍ 18 ഗ്രാമങ്ങളിലാണ് അക്രമ സാധ്യത നിലനില്‍ക്കുന്നത്. മണിപ്പുര്‍ ട്രൈബല്‍ ഫോറം ഡല്‍ഹിക്കുവേണ്ടി അഭിഭാഷകനായ കോളിന് ഗോണ്‍സാല്‍വസാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. തുടര്‍ന്ന് സുപ്രീംകോടതി ആശങ്കയില്‍ തുടരുന്ന ഗ്രാമങ്ങളില്‍ സുരക്ഷ ഒരുക്കാനും കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശിക്കുകയായിരുന്നു.
സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കാവുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. മെയ്തെയ് വിഭാഗത്തെ എസ്ടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു പരിഗണിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ച മണിപ്പുര്‍ ഹൈക്കോടതിയുടെ നടപടിയേയും കോടതി വിമര്‍ശിച്ചു.
മ്യാന്മറില് നിന്നും എത്തിയ അനധികൃത കുടിയേറ്റക്കാരും സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതായി മണിപ്പുര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന് സുപ്രീംകോടതിയെ അറിയിച്ചു. ഇടപെടല്‍ ഹര്‍ജിയിലാണ് ഇക്കാര്യം വിശദീകരിച്ചത്. എന്നാല്‍ ക്രമസമാധാന ചുമതല സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നു കോടതി മറുപടി നല്കി.