അവിഹിതം ചോദ്യം ചെയ്തതിന് പതിനാലുകാരി ഡോര്‍ മെട്രി കത്തിച്ച് 19 പേരെ ചുട്ടുകൊന്നു അവിഹിത ബന്ധത്തിലേര്‍പ്പെട്ടതിന് ശാസിച്ചതിനും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനും പതിനാലുകാരിയുടെ കടുംകൈ. ഡോര്‍മെട്രി കത്തിച്ചാണ് പതിനാലുകാരി പകവീട്ടിയത്. ഗയാനയിലാണ് സംഭവം. 38 പേരെ അധികൃതര്‍ രക്ഷപ്പെടുത്തിയതിനാല്‍ മരണസംഖ്യ കുറയ്ക്കാനായി. എങ്കിലും 19 പേര് കൊല്ലപ്പെട്ടു. ഗയാനയിലെ മഹ്ദിയ സെക്കന്‍ഡറി സ്കൂളിനോടനുബന്ധിച്ചുള്ള ഡോര്‍മെട്രിയാണ് കത്തിച്ചത്. തടിയും കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് ഡോര്‍മിറ്ററി നിര്‍മ്മിച്ചത്. ഇരുമ്പ് ഗ്രില്ലും വര്‍ക്ക് വാതിലുകളുമായിരുന്നതിനാല് ആര്‍ക്കും എളുപ്പം പുറത്തുകടക്കാനായില്ല.
ഗയാന തലസ്ഥാനമായ ജോര്ജ്ടൗണില് നിന്ന് 200 മൈല്‍ അകലെയുള്ള മഹ്ദിയ സെക്കന്‍ഡറി സ്കൂളിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തസമയത്ത് 56 വിദ്യാര്‍ത്ഥിനികളും അഞ്ച് വയസ്സുള്ള ഒരു ആണ്‍കുട്ടിയും മൂന്ന് വിദ്യാര്‍ത്ഥികളും അകത്ത് ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ഒരു ഭിത്തിയിലെ ദ്വാരങ്ങള്‍ തകര്‍ത്ത് അകത്ത് കുടുങ്ങിയ 38 വിദ്യാര്‍ത്ഥികളെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. തീ അണച്ചതിനുശേഷമാണ് 19 കുട്ടികള്‍ മരിച്ചുവെന്ന് അവര്‍ കണ്ടെത്തിയത് ഡോമിലെ അഡ്മിനിസ്ട്രേറ്ററുടെ മകനായ അഞ്ച് വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ. ഇരകളില്‍ 18 പേര് 12 മുതല്‍ 18 വരെ പ്രായമുള്ള പെണ്‍കുട്ടികളാണ്.