2023 ലെ ‘ലോറസ് സ്പോര്‍ട്സ്മാന്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് സ്വന്തമാക്കി ലയണല്‍ മെസി. കിലിയന്‍ എംബാപ്പെ, മാക്സ് വെര്സ്റ്റാപ്പന്, റാഫേല്‍ നദാല്‍ എന്നിവരെയാണ് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം മറികടന്നത്. കരിയറില്‍ രണ്ടാം തവണയാണ് ലയണല്‍ മെസി ലോറസ് പുരസ്കാരം നേടുന്നത്. ഇതോടെ രണ്ട് തവണ ലോറസ് അവാര്‍ഡ് നേടുന്ന ഒരേയൊരു ഫുട്ബോള്‍ താരമായി മെസി
ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, ടെന്നീസ് ഇതിഹാസം റാഫേല്‍ നാഡ, രണ്ട് തവണ ഫോര്‍മുല ഒന്ന് ലോക ചാമ്പ്യനായ മാക്സ് വെര്സ്റ്റാപ്പന്, എന്‍ബിഎ താരം സ്റ്റീഫന്‍ കറി, മോണ്ടോ ഡുപ്ലാന്റിസ് എന്നിവരാണ് സ്പോര്‍ട്സ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍. അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മെസിയുടെ പ്രകടനത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം.